ഉന്നവോ ഓർക്കും വിധമാണ് വണ്ടിപ്പെരിയാറും, ഇരയുടെ കുടുംബം ആക്രമിക്കപ്പെടുന്നു പോലീസ് നോക്ക് കുത്തി ; വി ഡി സതീശന്‍

  1. Home
  2. Kerala

ഉന്നവോ ഓർക്കും വിധമാണ് വണ്ടിപ്പെരിയാറും, ഇരയുടെ കുടുംബം ആക്രമിക്കപ്പെടുന്നു പോലീസ് നോക്ക് കുത്തി ; വി ഡി സതീശന്‍

vd


ഉന്നാവോ ആവർത്തിക്കും വിധമാണ് കേരളത്തിൽ വണ്ടിപ്പെരിയാർ കേസെന്ന് വി.ഡി സതീശൻ.  പ്രതിയുടെ കുടുംബം ഭീഷണിപ്പെടുത്തുന്നതായി നേരത്തെ കുടുംബം പറഞ്ഞിരുന്നു. ഇരയുടെ കുടുംബത്തെ ആക്രമിക്കുന്നത് പൊലീസ് നോക്കിനിൽക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. പൊലീസിൻ്റേത് ഗൂഢാലോചനയാണ്. ഡിവൈഎഫ്ഐ കാരനായ പ്രതിയെ രക്ഷിക്കാൻ പൊലീസ് ഗൂഢാലോചന നടത്തി. ഇരയുടെ കുടുംബത്തെ വേട്ടയാടുന്ന വിചിത്ര സംഭവമാണ് നടക്കുന്നത്. യു പിയിൽ പോലും നടക്കാത്ത കാര്യങ്ങളാണിത്. തല കുനിച്ചു നിൽക്കേണ്ട സ്ഥിതിയാണ് കേരളത്തിലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. 

എംഎം മണി ഗവർണറെ മാത്രമല്ല എല്ലാവരെയും മോശം പറയുന്നയാളാണ്. പിണറായി ആളുകളെ ആക്ഷേപിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എം എം മണിയെയും സജി ചെറിയാനേയുമാണ്. ആളുകളെ ആക്ഷേപിക്കുക അല്ല വേണ്ടത് സംവാദം നടത്തുകയാണ് വേണ്ടത്. തെറിയഭിഷേകം മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണ്. ബിഷപ്പിനെ സജി ചെറിയാൻ ആക്ഷേപിച്ചതിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ല. ഇടുക്കിയിൽ എന്തിനാണ് ഹർത്താൽ നടത്തുന്നത്. ഹർത്താൽ അനാവശ്യമാണ്. ജനജീവിതം ഇപ്പോൾ തന്നെ ദുരിത പൂർണമാണ്. തോന്നിയത് പോലെ രാഷ്ട്രീയ കാരണങ്ങൾക്ക് ഹർത്താൽ നടത്തുന്നതിനോട് യോജിപ്പില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.