വി ഡി സതീശൻ; പറവൂരിന്റെ നായകൻ

  1. Home
  2. Kerala

വി ഡി സതീശൻ; പറവൂരിന്റെ നായകൻ

image


പറവൂരിന്റെ നായകൻ ഇനി കേരളത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പും മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പാർട്ടിക്കുള്ളിലെ 'തിരഞ്ഞെടുപ്പും.' വിജയിച്ച്കേരള മുഖ്യമന്ത്രി സ്ഥാനം നേടിയിരിക്കുകയാണ് വി ഡി സതീശൻ.

30 വർഷമായി പറവൂരിൽ കോൺഗ്രസിന്റെ മുഖമായി പ്രവർത്തിക്കുകയാണ് സതീശൻ. 1996 ലെ തിരഞ്ഞെടുപ്പിൽ സതീശൻ ആദ്യമായി മത്സരിക്കാനെത്തുമ്പോൾ പറവൂർ ഇടതു കോട്ടയായിരുന്നു. ആദ്യ വട്ടം സിപിഐയിലെ പി.രാജുവിനോടു 1116 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. നിരന്തരമായ ജനകീയ പ്രവർത്തനങ്ങൾ കൊണ്ട് ആ നാടിന്റെ പ്രിയപ്പെട്ടവനാകാൻ അദ്ദേഹത്തിന് സാധിച്ചു.പിന്നീട് ഒരോ തിരഞ്ഞെടുപ്പിലും പറവൂർ സതീഷിനോടൊപ്പം നിന്നു.

2001ൽ നടന്ന തിരഞ്ഞെടുപ്പിൽ പി.രാജുവിനെ 7,434 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. 2006ൽ സിപിഐ സ്ഥാനാർഥിയായ കെ.എം ദിനകാരനെ 7,792 വോട്ടുകൾക്കു പരാജയപ്പെടുത്തി. 2011ൽ സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനെതിരെ 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയച്ചു.2016ൽ മുൻ മുഖ്യമന്ത്രി പി കെ.വാസുദേവൻ നായരുടെ മകൾ ജില്ലാ പഞ്ചായത്തംഗം ശാരദ മോഹനെതിരെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. 2021ൽ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.ടി. നിക്സനെ പരാജയപ്പെടുത്തിയത്. ഇത്തവണ ഇ.ടി. ടൈസനെതിരെ 20600 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്.