നഴ്‌സിംഗ് ട്യൂട്ടർ തസ്തികയിൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ നഴ്‌സിംഗ് ട്യൂട്ടർ തസ്തികയിലെ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് പൊതുവിഭാഗത്തിനും മറ്റൊന്ന് പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽ യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ സംവരണ ചട്ടങ്ങൾ അനുസരിച്ച് മറ്റ് വിഭാഗങ്ങളിലെയും പൊതുവിഭാഗത്തിലെയും ഉദ്യോഗാർഥികളെ പരിഗണിക്കും.
എം.എസ്.സി. നഴ്‌സിംഗ് യോഗ്യതയും നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 2025 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. പ്രതിമാസ ശമ്പളം 25,000 രൂപയാണ്.താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രൊഫഷണൽ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഏഴിനകം ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രവും ഹാജരാക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
