വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി
വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നാളേക്ക് മാറ്റി.കേസിൽ പ്രതി ചേർക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് റിബേഷ് മുൻകൂർ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്. അന്വേഷണസംഘം റിബേഷ് രാമകൃഷ്ണനെ പലതവണ ചോദ്യം ചെയ്തിരുന്നു.
ജിതിൻ ഭാസ്കറിന്റെ അറസ്റ്റിന് പിന്നാലെ കേസിൽ പ്രത്യേക അന്വേഷണ സംഘം തന്നെ പ്രതിചേർക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് റിബേഷ് കോടതിയെ സമീപിച്ചത്.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിവാദമായ കാഫിർ സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചരിൽ റിബേഷ് രാമകൃഷ്ണനും ഉൾപ്പെടുന്നു എന്നാണ് ആരോപണം.
