വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പിടിയിൽ

  1. Home
  2. Kerala

വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പിടിയിൽ

mdma


വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പിടിയിൽ. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) ആണ് പിടിയിലായത്. കർണാടക ജയിലിൽ കഴിയുന്ന പൊൻ അജ്മലിന്റെയും കഴിഞ്ഞ ദിവസം പിടിയിലായ അനസിന്റെയും അടുത്ത കൂട്ടാളിയാണ് ഫിറോസ്. മലബാറിലെ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ പ്രധാന കണ്ണിയായ ഇയാളാണ് കച്ചവടത്തിലെ സാമ്പത്തിക ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നത്.

ഈ കേസിൽ അധ്യാപികമാരെ അടക്കം ലഹരി സംഘത്തിലേക്ക് ആകർഷിച്ചതിനും സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചതിനും പിന്നിൽ ഫിറോസാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. വയനാട് സ്വദേശിയായ ഷിന്റോ ഷിജുവുമായി നേരിട്ട് ബന്ധപ്പെട്ട് മയക്കുമരുന്ന് എത്തിച്ചിരുന്നതും ഇയാളാണ്. നേരത്തെ മൊടക്കല്ലൂരിലെ ലോഡ്ജിൽ വെച്ച് യുവതിയോടൊപ്പം എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിലായിട്ടുള്ള ഫിറോസ്, ജാമ്യത്തിൽ ഇറങ്ങിയ ശേഷവും വീണ്ടും സമാന കുറ്റകൃത്യങ്ങളിൽ സജീവമാവുകയായിരുന്നു. ഡാൻസാഫ് സംഘത്തിന്റെ ശക്തമായ നിരീക്ഷണത്തിനൊടുവിലാണ് പേരാമ്പ്രയിൽ വെച്ച് പ്രതി പിടിയിലായത്. തുടർനടപടികൾക്കായി പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ വടകര പൊലീസിന് കൈമാറി.