ഡോ. വന്ദനദാസ് കൊലപാതകം; പ്രതി സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

  1. Home
  2. Kerala

ഡോ. വന്ദനദാസ് കൊലപാതകം; പ്രതി സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

sandeep dr vandana


ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 23 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. ശേഷം 23 ന് ഓൺലൈനായി പ്രതിയെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം. ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രതിക്ക് വൈദ്യസഹായം  നൽകാനും കോടതിയുടെ നിർദ്ദേശമുണ്ട്.

കേസിൽ കഴിഞ്ഞ ദിവസം പ്രതി കുറ്റം സമ്മതിച്ചിരുന്നു. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് പ്രതിയുടെ കുറ്റസമ്മതമൊഴി. കൊലപാതകം ചെയ്യുന്നതിന് മുൻപ് ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 17 കുത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണത്തിന് ഇടയാക്കിയത്.