വന്ദേമാതരം വിവാദം: പ്രതിഷേധം കടുക്കുന്നു :വി സിയുടെ നടപടി പദവിയ്ക്ക് നിരക്കാത്തത്;റോജി എം ജോൺ
വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി റോജി എം ജോൺ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വി സിയുടെ നടപടി പദവിയ്ക്ക് നിരക്കാത്തത് എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി പറഞ്ഞു.
വിസിമാർ രാഷ്ട്രീയപാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്ത് രാഷ്ട്രീയ ദ്രുവീകരണം നടത്തുന്നത് ശരിയല്ലെന്നും അത്തരം കാര്യങ്ങൾ ആര് ചെയ്താലും തെറ്റാണ് എന്നാണ് സർക്കാർ നിലപാടെന്നും മന്ത്രിവ്യക്തമാക്കി. അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്നായിരുന്നു തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരളാ സർവകലാശാല വി സി ഡോക്ടർ മോഹനൻ കുന്നുമ്മലിന്റെ പരാമർശം.
അതേസമയം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വി സി ഡോക്ടർ സിസ തോമസിനെതിരായ എസ്എഫ്ഐ പ്രതിഷേധം, അപരിഷ്കൃതമെന്ന് മന്ത്രി റോജി എം ജോൺ വിമർശിച്ചു
