വന്ദേമാതരം വിവാദം;വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് കെ. മുരളീധരൻ
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഗാനം മാത്രമേ നിര്‍ബന്ധമുള്ളുവെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. വിവാദമായതുകൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സംസ്ഥാന ഭരണം നടക്കുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു. ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് വന്ദേമാതരം പാടാതിരുന്നതെന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ. റഹീം എംപിയുടെ പ്രതികരണത്തെയും മന്ത്രി പരിഹസിച്ചു. ''ഇമ്മാതിരി തള്ള് തള്ളരുത്'' എന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.
