വിസിയുടെ ഉത്തരവ് തള്ളി: റജിസ്ട്രാർ അനിൽകുമാർ സർവകലാശാലയിലെത്തി;ഇടത് വിദ്യാർഥി സംഘടനകളുടെ വൻ പ്രതിഷേധം

  1. Home
  2. Kerala

വിസിയുടെ ഉത്തരവ് തള്ളി: റജിസ്ട്രാർ അനിൽകുമാർ സർവകലാശാലയിലെത്തി;ഇടത് വിദ്യാർഥി സംഘടനകളുടെ വൻ പ്രതിഷേധം

KS Anil Kumar


സർവകലാശാല ആസ്ഥാനത്ത് പ്രവേശിച്ച് റജിസ്ട്രാർ കെ എസ് അനിൽകുമാർ.വിസിയുടെ ഉത്തരവ് മറികടന്നാണ് അനിൽകുമാർ സർവകലാശാല ആസ്ഥാനത്തെത്തിയത്.നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അനിൽകുമാർ പറഞ്ഞു.

റജിസ്ട്രാർ സസ്‌പെൻഷിലാണെന്നും അനധികൃതമായി ആരും റജിസ്ട്രാറുടെ മുറിയിൽ കടക്കുന്നത് അനുവദിക്കരുതെന്നും വിസി ഡോ. മോഹനനൻ കുന്നുമ്മൽ സുരക്ഷാ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. എന്നാൽ വിസിയുടെ നിർദേശം അനുസരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയാറായില്ല.റജിസ്ട്രാർ സർവകലാശാലയിലെ തന്റെ മുറിയിൽ പ്രവേശിച്ചു

മിനി കാപ്പന് റജിസ്ട്രാർ ചുമതല നൽകി കൊണ്ട് വിസി മോഹൻ കുന്നുമ്മേൽ ഉത്തരവിറക്കിയിരുന്നു. റജിസ്ട്രാറെ തടയാൻ കഴിയില്ലെന്നും വിസി കോടതിയെ വെല്ലുവിളിക്കുകയാണെന്നും സിൻഡിക്കറ്റ് അംഗം ഷിജുഖാൻ പറഞ്ഞു. റജിസ്ട്രാറുടെ സസ്‌പെൻഷൻ സിൻഡിക്കറ്റ് റദ്ദാക്കിയെന്നും അതിനെ മറികടക്കാൻ വിസിക്ക് അധികാരമില്ലെന്നും ഷിജുഖാൻ പറഞ്ഞു.

വലിയ പൊലീസ് വിന്യാസമാണ് സർവകലാശാല ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സർവകലാശാലയിൽ ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം രൂക്ഷമാവുകയാണ്.