ഇത്രയും ദ്രോഹിച്ച സർക്കാർ ചരിത്രത്തിലില്ലെന്ന് വിഡി സതീശൻ; കേരളം ചാമ്പാൻ ഇരട്ട ചങ്കനെന്ന് സുധാകരൻ

  1. Home
  2. Kerala

ഇത്രയും ദ്രോഹിച്ച സർക്കാർ ചരിത്രത്തിലില്ലെന്ന് വിഡി സതീശൻ; കേരളം ചാമ്പാൻ ഇരട്ട ചങ്കനെന്ന് സുധാകരൻ

Pinarayi and sudhakaran


ജനങ്ങളെ ഇത്രയും ദ്രോഹിച്ച സർക്കാർ ചരിത്രത്തിലുണ്ടാകില്ലെന്ന്പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം ജനങ്ങളുടെ മുന്നില്‍ യുഡിഎഫ് അവതരിപ്പിക്കും. അഴിമതിയും ദുര്‍ഭരണവും കെടുകാര്യസ്ഥതയും മാത്രമുള്ള പിണറായി സര്‍ക്കാരിനെ ജനം പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കനെന്ന് കെ.സുധാകരനും പരിഹസിച്ചു. ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. താനൂർ ബോട്ടപകടവും വന്ദനയുടെ കൊലപാതകവുമെല്ലാം സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ വീഴചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ സാധാരണക്കാരുടെ മേൽ നികുതി ഭാരം  അടിച്ചേൽപ്പിച്ച് നികുതി ഭീകരത നടപ്പിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വലിയ രീതിയിൽ  കെട്ടിടനികുതിയും വെള്ളക്കരവും വർധിപ്പിച്ചു, വൈദ്യുതി ചാർജ് വീണ്ടും വർധിപ്പിക്കാനൊരുങ്ങുകയാണ്. നികുതി വർധനയിലൂടെ മാത്രം  4000 രൂപയാണ് ഒരു വർഷം സാധാരണ കുടുംബത്തിന് അധിക ബാധ്യതയായി വരുന്നത്. 

ബജറ്റിൽ 5000 കോടിയുടെ അധിക നികുതി ഭാരമാണ്  അടിച്ചേൽപ്പിച്ചത്.  ഏറ്റവും കൂടുതൽ സ്ഥാപനങ്ങളെ ബാങ്കുകൾ ജപ്തി ചെയ്തത് കഴിഞ്ഞ വർഷമായിരുന്നു. കുടിശിക നിവാരണത്തിനായി ഒരു മാസം  മാറ്റിവയ്ക്കണമെന്നും ജപ്തി നടപടികൾ നിർത്തി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സർക്കാർ അതിന് തയാറായില്ല.

കൃത്യമായി നെല്ല് സംഭരിക്കാത്തതിനാൽ നെല്ല് നശിച്ചു. മൂന്നു മാസമായി കർഷകർക്ക് തുക അനുവദിച്ചിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ അഴിമതിയുടെ ഞെട്ടിക്കുന്ന കഥകൾ ഇനിയും പുറത്തുവരും.  സർക്കാരിനെതിരെയുള്ള വമ്പിച്ച സമരത്തിന്റെ തുടക്കമാണിതെന്നും വി.ഡി.സതീശൻ പറഞ്ഞു.