പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയുമെങ്കിൽ പിന്മാറുമെന്ന് വി.ഡി. സതീശൻ

  1. Home
  2. Kerala

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയുമെങ്കിൽ പിന്മാറുമെന്ന് വി.ഡി. സതീശൻ

vd satheesan


കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയുമെങ്കിൽ പിന്മാറുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ദിരാഭവനിൽ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്നത് സാധ്യമല്ലെന്നാണ് ലഭിച്ച നിയമോപദേശമെന്ന് സതീശൻ പറഞ്ഞു. എന്നാൽ പാഠ്യ പദ്ധതിയും സ്‌കൂളുകളും തിരഞ്ഞെടുക്കുന്നതില്‍ വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി വക്തമാക്കി.

പിഎം ശ്രീ വിഷയത്തിൽ പാർട്ടിയുടെ വികാരം മാനിക്കുമെന്നും ഉപസമിതി റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സതീശൻ അറിയിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് ജോൺസൺ എബ്രഹാം രാജ്‌മോഹൻ ഉണ്ണിത്താൻ, കെ.സി. ജോസഫ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.