ക്ഷേത്രങ്ങൾ ഉപയോഗിക്കാൻ ആർ. എസ്. എസിന് എന്താണ് അവകാശം; ദേവസ്വം ബോർഡിന്റെ സർക്കുലർ പിന്തുണച്ച് വി ഡി സതീശൻ

  1. Home
  2. Kerala

ക്ഷേത്രങ്ങൾ ഉപയോഗിക്കാൻ ആർ. എസ്. എസിന് എന്താണ് അവകാശം; ദേവസ്വം ബോർഡിന്റെ സർക്കുലർ പിന്തുണച്ച് വി ഡി സതീശൻ

vd satheeshan


ക്ഷേത്രപരിസരങ്ങൾ ആയുധ പരിശീലനത്തിന് ഉപയോഗിക്കരുതെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സർക്കുലർ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്ഷേത്രങ്ങൾ വിശ്വാസികളുടെ ആവശ്യത്തിനുള്ളതിനാണ്. അത് പരിപാവനമായ ഒരു സ്ഥലമാണ്. ആളുകൾക്കിടയിൽ വിഭജനം സൃഷ്ടിക്കുന്ന ഇടങ്ങളാക്കി ഈ സ്ഥലങ്ങളെ മാറ്റുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും സതീശൻ പറഞ്ഞു.

"2021 മുതൽ ഇത്തരമൊരു ഉത്തരവ് തിരുവിതാംകൂർ ദേവസ്വം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആർ. എസ്. എസ്  നിയമം ലംഘിക്കുകയാണ്. ജനങ്ങൾക്കിടയിൽ വെറുപ്പ് ഉണ്ടാക്കി സംഘപരിവാർ അവരെ വിഭജിക്കാൻ ശ്രമിക്കുകയാണ്. ഈ സ്ഥലങ്ങളിൽ എങ്ങനെയാണ് ആർ.എസ്. എസിന് അനുവാദം ലഭിക്കുന്നത്? ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ഏതു വിധേയനെയും എതിർക്കപ്പെടണം."

സംസ്ഥാനത്തെ 90 ശതമാനം ഹിന്ദുക്കളും ആർ. എസ്. എസിന് എതിരാണ്. പത്ത് ശതമാനം വോട്ടാണ് അവർക്ക് ആകെ ലഭിക്കുന്നത്. പിന്നെ ക്ഷേത്രങ്ങൾ സംഘപരിവാറിന് ഉപയോഗിക്കാൻ എന്ത് അവകാശമാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്കുള്ള വിലക്ക് കർശനമാക്കണമെന്ന് ഞായറാഴ്ചയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിട്ടത്. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും, മാസ്ഡ്രിൽ ചെയ്യുന്നതായും അറിഞ്ഞതിനെ തുടർന്നാണ് നടപടി.

നേരത്തേ തിരുവിതാംകൂർ ദേവസ്വം ബോർഡ്  ക്ഷേത്രങ്ങളിൽ ആർഎസ്എസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പക്ഷെ ഇത് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം നടപടി കർശനമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഉത്തരവിറക്കുകയായിരുന്നു.

ക്ഷേത്രത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ബന്ധപ്പെട്ടതല്ലാത്ത പരിശീലനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവനുസരിച്ച് നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.