ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

  1. Home
  2. Kerala

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

pala accident


പാലാ - പൊൻകുന്നം റോഡിൽ പൂവരണിക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. പരിക്കേറ്റ തീർത്ഥാടകരെ പാലാ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂവരണി പച്ചാത്തേടിനു സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങുകയായിരുന്ന കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള നാല് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന i20 കാർ എതിർദിശയിൽ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പാലാ പോലീസും ഫയർഫോഴ്സ് സംഘവും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.