ചെന്നിത്തല ഭാഗ്യദോഷി, സതീശന് ആശംസയുമായി വെള്ളാപ്പള്ളി

  1. Home
  2. Kerala

ചെന്നിത്തല ഭാഗ്യദോഷി, സതീശന് ആശംസയുമായി വെള്ളാപ്പള്ളി

image


വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.സി. വേണുഗോപാൽ വിജയശിൽപിയാണെന്നും രമേശ് ചെന്നിത്തല ഭാഗ്യദോഷിയാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശന്റെ ഇടപെടലുകൾ പ്രശംസനീയമാണെന്നും യുഡിഎഫിന്റെ വിജയം കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. സാമൂഹിക നീതി ഉറപ്പാക്കുന്ന ഭരണം സതീശനിൽ നിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.