ഉപരാഷ്ട്രപതി തിങ്കളാഴ്ച ഗുരുവായൂർ സന്ദർശിക്കും

  1. Home
  2. Kerala

ഉപരാഷ്ട്രപതി തിങ്കളാഴ്ച ഗുരുവായൂർ സന്ദർശിക്കും

vice president


ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തിങ്കളാഴ്ച ഗുരുവായൂർ സന്ദർശിക്കും. സന്ദർശനത്തിന്റെ ഭാഗമായി ജൂലൈ 7 ന് ക്ഷേത്രത്തിൽ രണ്ടുമണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തെത്തിന്റെ ഭാഗമായി രാവിലെ 8 മുതൽ പത്തു മണി വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.ക്ഷേത്രം ഇന്നർ റിങ്ങ് റോഡുകളിൽ അന്നേ ദിവസം രാവിലെ മുതൽ വാഹന പാർക്കിങ്ങും അനുവദിക്കില്ല.ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും.