അതിജീവിതയെ അപമാനിച്ച് വീണ്ടും വീഡിയോ; മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് രാഹുൽ ഈശ്വർ
അതിജീവിതയെ വീണ്ടും അപമാനിച്ചെന്ന കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ.ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുൻപിൽകണ്ടാണ് രാഹുൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. വസ്തുതകൾ മാത്രമാണ് യൂട്യൂബ് വീഡിയോയിൽ പങ്കുവച്ചുതെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ പറയുന്നു.
രാഹുൽ ഈശ്വർ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമായിരുന്നു അതിജീവിതയുടെ പരാതി. രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ നേരത്തെ റിമാൻഡിലായിരുന്നു. 16 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. നവംബർ 30 ആയിരുന്നു രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്
