വിജയ്യുടെ ടിവികെ റാലിയിൽ വീണ്ടും മരണം

  1. Home
  2. Kerala

വിജയ്യുടെ ടിവികെ റാലിയിൽ വീണ്ടും മരണം

vijay


ടിവികെ അധ്യക്ഷൻ വിജയ് നയിച്ച  റാലിയിൽ വീണ്ടും മരണം. സേലത്തെ റാലിയിൽ പങ്കെടുത്ത  മഹാരാഷ്ട്ര സ്വദേശി സൂരജാണ് മരിച്ചത്. നിർജലീകരണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ടിവികെ, മരിച്ചയാളെ പാർട്ടി അവഗണിക്കില്ലന്നും വ്യക്തമാക്കി. 

 സൂരജിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.മൂന്നു മണിക്കൂറോളം വെയിലത്ത് നിന്നതിനാൽ നിർജലീകരണം ഉണ്ടായതാണ്  മരണകാരണം എന്നാണ് പ്രാഥമിക നിഗമനം എന്നും പോലീസ് അറിയിച്ചു. അതേസമയം 5000 പേർ പങ്കെടുക്കേണ്ട പരിപാടിയിൽ 7000 പേർ പങ്കെടുത്തതിൽ പോലീസ് കേസെടുത്തിട്ടുണ്ട്. 

സെപ്റ്റംബറിൽ ഉണ്ടായ കരൂർ ദുരന്തത്തിന് പിന്നാലെ ടിവി കെയുടെ റാലികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. നാലു മാസങ്ങൾക്കിപ്പുറം അഞ്ചു ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ട് സേലത്ത് റാലി സംഘടിപ്പിച്ചത്.സെപ്റ്റംബറിൽ ഉണ്ടായ കരൂർ ദുരന്തത്തിൽ 41 പേർക്കാണ് ജീവൻ നഷ്ടമായത്.