വിസ തട്ടിപ്പ് കേസ്; നിർമാതാവ് ജോബി ജോർജിന് 4 വർഷം തടവും 66.5 ലക്ഷം രൂപയും പിഴ
പ്രമുഖ ചലചിത്ര നിർമാതാവ് ജോബി ജോർജിന് നാലു വർഷം തടവും 66.5 ലക്ഷം രൂപ പിഴയും ശിക്ഷ. യുകെയിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തത് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ശിക്ഷ.രണ്ട് കേസുകളിലായാണ് കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ കോടതിയുടെ വിധി. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികൾ എന്നിവരുടെ പരാതിയിലെടുത്ത കേസുകളിലാണ് ജോബി ജോർജിനെ കൊച്ചിയിലെ പി.എം.എൽ.എ കോടതി ശിക്ഷിച്ചത്
