എംഡിഎംഎയുമായി വ്ളോഗർ ഹൈദർ മധൂർ പിടിയിൽ; 3.61 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു
എംഡിഎംഎയുമായി വ്ളോഗർ ഹൈദർ മധൂറിനെ പൊലീസ് പിടികൂടി. കാസർകോട് പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 3.61 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് പിടിച്ചെടുത്തു.വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ മധൂർ ജുമാ മസ്ജിദിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്. ഹൈദറിന്റെ പോക്കറ്റിൽനിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സ്വന്തം ആവശ്യത്തിനും വില്‍പ്പനയ്ക്കമായി സൂക്ഷിച്ചതാണ് ലഹരിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഹൈദര്‍ മധൂര്‍.
