വി.എസ്. അച്യുതാനന്ദൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

  1. Home
  2. Kerala

വി.എസ്. അച്യുതാനന്ദൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

vs achuthanandan


മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാത്ത തുടരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള വി എസ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് .

സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സ തുടരുന്നു.രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമവും തുടരുന്നു. അതേസമയം നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. ഈ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്