'ഇന്നൊരൽപ്പം ക്ഷീണിതൻ, ഈ സാന്നിധ്യം ഊർജദായകം'; വി എസ് അച്യുതാനന്ദന്‍റെ ചിത്രം പങ്കുവെച്ച് മകന്‍

  1. Home
  2. Kerala

'ഇന്നൊരൽപ്പം ക്ഷീണിതൻ, ഈ സാന്നിധ്യം ഊർജദായകം'; വി എസ് അച്യുതാനന്ദന്‍റെ ചിത്രം പങ്കുവെച്ച് മകന്‍

VS


മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ചിത്രം പങ്കുവെച്ച് ഓണാശംസ നേര്‍ന്ന് മകൻ അരുണ്‍കുമാര്‍ വി എ. അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ളാദകരമാണെന്നും ഇന്നൊരൽപ്പം ക്ഷീണിതനെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഊർജദായകമാണെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു. ദീര്‍ഘനാളായി അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ്.

അതേസമയം, ഓണം ഐശ്വര്യപൂർണമാക്കാൻ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് വേണ്ടതൊക്കെ ചെയ്തു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത് സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും മുഖ്യമന്ത്രി ഓണാശംസ സന്ദേശത്തിൽ പറഞ്ഞു.