സമിതിയിലെ അംഗങ്ങൾ ആരാണെന്നറിയാൻ കാത്തിരിക്കുന്നു; അന്വേഷണ സമിതി രൂപീകരണത്തിൽ പ്രതികരണവുമായി അൻസിബ ഹസൻ

  1. Home
  2. Kerala

സമിതിയിലെ അംഗങ്ങൾ ആരാണെന്നറിയാൻ കാത്തിരിക്കുന്നു; അന്വേഷണ സമിതി രൂപീകരണത്തിൽ പ്രതികരണവുമായി അൻസിബ ഹസൻ

ansiba


ടിനി ടോമിനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതി രൂപീകരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി അൻസിബ ഹസൻ .ആരോപണവിധേയരായ സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന സമിതിയാണ് നിലവിൽ രൂപീകരിച്ചിട്ടുള്ളതെന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ,സമിതിയിലെ ശേഷിക്കുന്ന മൂന്ന് അംഗങ്ങൾ ആരൊക്കെയാണെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും അൻസിബ പ്രതികരിച്ചു. അതറിഞ്ഞ് ശേഷമാകും കമ്മിറ്റിക്ക് മുന്നിൽ വിശദീകരണം നൽകുന്നതിൽ തീരുമാനമെടുക്കുക എന്നും അൻസിബ വ്യക്തമാക്കി

ലക്ഷ്മി പ്രിയ തനിക്കെതിരേ പരാതി നൽകിയപ്പോൾ അമ്മ യോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതാണ്. അന്ന് പറ്റില്ലെന്നാണ് പ്രസിഡന്റ് മറുപടി പറഞ്ഞത്. വിഷയത്തിൽ പ്രസിഡന്റ് തന്നെ പിന്തുണച്ചിരുന്നതായി പിന്നീട് ലക്ഷ്മിപ്രിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പറഞ്ഞിരുന്നു.ഇരട്ടത്താപ്പുള്ള പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി എന്താകും എന്നറിയില്ലെന്നും ചാരിറ്റി മാത്രമല്ല, അംഗങ്ങൾ തമ്മിലെ പ്രശ്‌നപരിഹാരത്തിനുള്ള ഉത്തരവാദിത്തം കൂടി സംഘടനയ്ക്കുണ്ടെന്ന് അൻസിബ തുറന്നടിച്ചു.