വാളയാർ ആൾക്കൂട്ടക്കൊല;പ്രതികൾക്കെതിരെ ആൾക്കൂട്ട കൊലപാതകം, എസ്സി-എസ്ടി വകുപ്പുകൾ ചുമത്തി

  1. Home
  2. Kerala

വാളയാർ ആൾക്കൂട്ടക്കൊല;പ്രതികൾക്കെതിരെ ആൾക്കൂട്ട കൊലപാതകം, എസ്സി-എസ്ടി വകുപ്പുകൾ ചുമത്തി

image


വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികൾക്കെതിരെ ആൾക്കൂട്ട കൊലപാതകം, എസ്സി-എസ്ടി വകുപ്പുകൾ ചുമത്തി പോലീസ്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളടക്കം പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ആദ്യ ദിവസങ്ങളിൽ കൂടുതൽ പ്രതികളെ പിടികൂടാനും മൊബൈൽ ഫോൺ ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പൊലീസിന് വീഴ്ച്ച സംഭവിച്ചതായി വിമർശനം ഉയർന്നു. എന്നാൽ, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഇന്നലെ അറിയിച്ചിരുന്നു.

ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ മർദിച്ച് കൊലപ്പെടുത്തിയത്. കള്ളൻ എന്ന് ആരോപിച്ചാണ് പ്രതികൾ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചും ക്രൂരമായി മർദ്ധിക്കുകയായിരുന്നു.അതേസമയം, കൊല്ലപ്പെട്ട രാംനാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് രാവിലെ 11.30നുള്ള വിമാനത്തിൽ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയിരുന്നു.