വാളയാർ ആൾക്കൂട്ട കൊലപാതകം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു;
വാളയാറിൽ ആൾക്കൂട്ട മർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ്സി/എസ്ടി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ആകെ 9 പ്രതികളുണ്ടായിരുന്ന കേസിൽ ആറാം പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ജീവനൊടുക്കിയിരുന്നു. ഇതോടെ ശേഷിക്കുന്ന 8 പ്രതികൾക്കെതിരെയാണ് നിലവിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 17നാണ് രാംനാരായണൻ വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. മോഷ്ടാവാണെന്നു സംശയിച്ചും ബംഗ്ലാദേശിയാണോയെന്നും ചോദിച്ചായിരുന്നു ആൾക്കൂട്ട മർദനം.
