വഖഫ് ബോർഡ് തർക്കം: കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദ്ദീൻ
വഖഫ് ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ സമവായ നീക്കവുമായി വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ . കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.എപി സുന്നി വിഭാഗത്തെ അനുനയിപ്പിക്കാനും പുതിയ ഫോർമുല ചർച്ച ചെയ്യാനുമാണ് മന്ത്രി നേരിട്ട് എത്തിയത്. പരാതി മുഖവിലക്ക് എടുക്കുന്നുവെന്നും എപി വിഭാഗത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്നും പരിഹരിക്കാൻ വഴി കണ്ടെത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു.
കാന്തപുരത്തെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും ആരെയും ബോധപൂർവം ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ നിയമത്തിന് ചില പരിമിതികളുണ്ടെന്നും വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംഘടനകളുമായും സഹകരിക്കാനാണ് സർക്കാർ ആഗ്രഹിച്ചിരുന്നതെന്നും മറ്റു സംഘടനകൾക്കും പരിഭവങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.എന്നാൽ സർക്കാരിന് മറ്റു നിവൃത്തിയില്ലെന്നും ഉൾക്കൊള്ളാൻ കഴിയുന്ന ഇടത്ത് എല്ലാവരെയും ഉൾക്കൊള്ളുക എന്നാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
