ജലനിരപ്പ് ഉയരുന്നു; പാംബ്ല ഡാമിൽ റെഡ് അലർട്ട്, ഷട്ടറുകൾ ഇന്ന് രാത്രി തുറക്കും

  1. Home
  2. Kerala

ജലനിരപ്പ് ഉയരുന്നു; പാംബ്ല ഡാമിൽ റെഡ് അലർട്ട്, ഷട്ടറുകൾ ഇന്ന് രാത്രി തുറക്കും

rain alert


കനത്ത മഴയെത്തുടർന്ന് പാംബ്ല ഡാമിന്റെ ഷട്ടറുകൾ ഇന്ന് (30-07-2026) രാത്രി 10 മണി മുതൽ തുറക്കാൻ ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടി.

നിലവിൽ 252.10 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. റെഡ് അലർട്ട് പരിധിയായ 252 മീറ്റർ പിന്നിട്ടതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഡാമിന്റെ പരമാവധി സംഭരണശേഷി 253 മീറ്ററാണ്. ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 500 ക്യുമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് അനുമതി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ പെരിയാറിന്റെ ഇരുവശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യം നേരിടാൻ പോലീസ്, ഫയർ ഫോഴ്സ്, റവന്യൂ, ആരോഗ്യ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.