വയനാട് ഉരുൾപൊട്ടൽ; 'അഞ്ച് രൂപ കൊടുത്താൽ അത് പത്ത് പേരെ അറിയിക്കണമോ ?', കമന്റിന് തക്ക മറുപടി നൽകി നവ്യ

  1. Home
  2. Kerala

വയനാട് ഉരുൾപൊട്ടൽ; 'അഞ്ച് രൂപ കൊടുത്താൽ അത് പത്ത് പേരെ അറിയിക്കണമോ ?', കമന്റിന് തക്ക മറുപടി നൽകി നവ്യ

navya


 


വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭവനകൾ നൽകി കൊണ്ടിരിക്കുന്നത്. ഒട്ടനവധി സിനിമ താരങ്ങളും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു വരികയാണ്. ഈ അവസരത്തിൽ നടി നവ്യാ നയരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി ഇക്കാര്യം താരം അറിയിക്കുകയും ചെയ്തു.

നവ്യയുടെ അച്ഛനും അമ്മയും മകനും ചേർന്നാണ് അധികൃതർക്ക് സംഭാവന കൈമാറിയത്. "ഞാൻ കുമിളിയിൽ ഷൂട്ടിലാണ് , എന്റെ അസാന്നിധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ..ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാർക്ക് , ഇതുവരെ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്..", എന്നാണ് നവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു ലക്ഷം രൂപ ആയിരുന്നു നടി നല്‍കിയത്. 

നടിയുടെ പോസ്റ്റിന് പിന്നാലെ പിന്തുണച്ച് നിരവധി പേരാണ് രം​ഗത്ത് എത്തിയത്. എന്നാൽ പ്രതികൂലിച്ചും ഏതാനും ചിലർ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. ഇതിന് നവ്യ മറുപടിയും കൊടുത്തിട്ടുണ്ട്. 'അഞ്ച് രൂപ കൊടുത്താൽ അത് പത്ത് പേരെ അറിയിക്കണമോ ?', എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട നവ്യ, 'എല്ലാത്തിലും നെ​ഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ..നിങ്ങൾ ഫോട്ടോ ഇടാതെ ഇരുന്നാൽ പോരെ.. അതാണ് ശരി എന്ന് തോന്നുന്നെങ്കിൽ', എന്നാണ് മറുപടി നൽകിയത്. അതെന്തായാലും നന്നായി എന്നാണ് മറുപടിക്ക് വരുന്ന ആരാധക കമന്റുകൾ.