വയനാട് മാനന്തവാടി വള്ളിയൂർക്കാവിൽ കരടിയെ കണ്ടതായി നാട്ടുകാർ; പ്രദേശത്ത് ജാഗ്രത നിർദേശം

  1. Home
  2. Kerala

വയനാട് മാനന്തവാടി വള്ളിയൂർക്കാവിൽ കരടിയെ കണ്ടതായി നാട്ടുകാർ; പ്രദേശത്ത് ജാഗ്രത നിർദേശം

karadi


വയനാട് മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ കരടിയെ കണ്ടതായി നാട്ടുകാർ. ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി നഗർ, ഡിലേനി ഭവൻ, അടിവാരം എന്നീ പ്രദേശങ്ങളിൽ കരടിയെ കണ്ടു. വള്ളിയൂർക്കാവ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. വനമേഖലയിലല്ല കരടിയെ കണ്ടിരിക്കുന്നത്. വള്ളിയൂർക്കാവ് ജനവാസ മേഖലയാണ്. വയലുകളാണ് പ്രദേശത്ത്. നാട്ടുകാരും വനപാലകരും പരിശോധന നടത്തുകയാണ്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശവാസികളെല്ലാം ആശങ്കയിലാണ്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദേശവും വനംവകുപ്പ് നൽകിയിട്ടുണ്ട്..