ദുരന്തമുഖത്ത് വയനാട്ടുകാർ ഒറ്റക്കെട്ടായി; കള്ളാടി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

  1. Home
  2. Kerala

ദുരന്തമുഖത്ത് വയനാട്ടുകാർ ഒറ്റക്കെട്ടായി; കള്ളാടി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

priyanka gandhi


വയനാട് പ്രകൃതിദുരന്തങ്ങൾക്ക് ഇരയായപ്പോഴെല്ലാം പ്രദേശവാസികൾ ഒറ്റക്കെട്ടായി നിലകൊണ്ട് മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി എം.പി. കള്ളാടി മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ അനുമോദിക്കുന്നതിനായി പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

ചടങ്ങിൽ വിവിധ സേനാ വിഭാഗങ്ങൾ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവരെ ആദരിച്ചു. റവന്യൂ മന്ത്രി എ.പി അനിൽകുമാർ, കൃഷി മന്ത്രി ടി സിദ്ദീഖ്, ജനപ്രതിനിധികൾ, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

തുടർന്ന് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ബാധിത പ്രദേശം പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. പ്രദേശവാസികളുമായും നിർമാണ കരാറുകാരായ ദിലീപ് ബിൽഡ്‌കോൺ അധികൃതരുമായും അവർ ആശയവിനിമയം നടത്തി. അപകടത്തിൽ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും എം.പി സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തി.