ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും; വിവിധ മേഖലകളിൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 59.472 ലക്ഷം ഗുണഭോക്താക്കൾക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുക. വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ആശാ പ്രവർത്തകർക്ക് 1,450 രൂപ ബോണസ് നൽകും. ആരോഗ്യ കിരണം പദ്ധതിയിലെ കുടിശ്ശിക തീർക്കുന്നതിനായി 200 കോടി രൂപ അനുവദിക്കും. സപ്ലൈകോയ്ക്ക് 53 കോടി രൂപ മുൻകൂറായി അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓണക്കിറ്റ് വിതരണത്തിൽ പോരായ്മകളില്ലെന്നും സൗജന്യ ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 75,875 കാർഡ് ഉടമകൾ ഇതിനകം ഓണക്കിറ്റ് കൈപ്പറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, കൊച്ചിൻ ഷിപ്യാർഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി രാമന്തുരുത്തിൽ സ്ഥലം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇവിടെ ഏകദേശം 5,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.. ഇതില്‍ നിന്ന് 1.70 കോടി രൂപ വാര്‍ഷിക ഫീസ് ആണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
