രാത്രി ചായ കുടിക്കാൻ പോയി; നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് 17-കാരൻ മരിച്ചു

  1. Home
  2. Kerala

രാത്രി ചായ കുടിക്കാൻ പോയി; നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് 17-കാരൻ മരിച്ചു

akash


കൊല്ലം കുളത്തൂപ്പുഴയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് പതിനേഴുകാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ആകാശാണ് (17) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കുളത്തൂപ്പുഴ സാംനഗർ റോഡിൽ നിന്നും അഞ്ചൽ റോഡിലേക്ക് ചായ കുടിക്കാനായി ബൈക്കിൽ പോകവെയാണ് അപകടമുണ്ടായത്.

പച്ചക്കട ഭാഗത്ത് വെച്ച് ആകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും തൊട്ടടുത്ത വീടിന്റെ മതിലിലും ശക്തമായി ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ജീവൻ രക്ഷിക്കാനായില്ല.