അൻവർ പറഞ്ഞ കാര്യങ്ങൾ കോൺഗ്രസുമായി ചർച്ച ചെയ്യും; പി.കെ കുഞ്ഞാലിക്കുട്ടി
കോൺഗ്രസ് നേതാക്കളുമായി അൻവർ പറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്യും എന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അൻവർ തന്റെ നിലപാട് വ്യക്തമാക്കി.നിലവിലെ വിഷയങ്ങൾ സംസാരിച്ചിട്ടുണ്ട്. എല്ലാ ഘടകകക്ഷികളെയും കാണുന്ന കൂട്ടത്തിൽ ഞങ്ങളെയും കണ്ടു. അൻവർ വിഷയത്തിൽ ലീഗ് മധ്യസ്ഥതക്ക് ശ്രമിക്കുന്നില്ല.എന്നാൽ യുഡിഎഫിന് പ്രശ്നങ്ങൾ വരികയാണെങ്കിൽ ഇടപെടും എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ന് രാവിലെ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങൾ അന്വേഷിച്ച് വിളിച്ചില്ലെന്നും താൻ ഇപ്പോഴും സ്വന്തം കാലിലാണ് നിൽക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ നിൽക്കുമെന്നും അൻവർ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചിരുന്നു. നിലമ്പൂരിൽ മത്സരിക്കുന്നതിന്റെ കാര്യത്തിൽ പിന്നീട് തീരുമാനം അറിയിക്കാം എന്നും അൻവർ പ്രതികരിച്ചിരുന്നു.
