എന്താണ് ഷിഗെല്ല? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

  1. Home
  2. Kerala

എന്താണ് ഷിഗെല്ല? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

shigella


സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗത്തെക്കുറിച്ചുള്ള അവബോധം വളരെ പ്രധാനമാണ്. ഷിഗെല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ്. ഗുരുതരമായ വയറിളക്കമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ചെറിയ കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാം.

എങ്ങനെയാണ് രോഗം പകരുന്നത്?

മലിനമായ വെള്ളം കുടിക്കുന്നതിലൂടെ

ശുചിത്വമില്ലാത്തതോ കേടായതോ ആയ ഭക്ഷണം കഴിക്കുന്നതിലൂടെ

പഴങ്ങളും പച്ചക്കറികളും കഴുകാതെ ഉപയോഗിക്കുന്നതിലൂടെ

രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെ

രോഗബാധിതർ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ

രോഗിയുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കത്തിൽ വരുന്നതിലൂടെ

പ്രധാന രോഗലക്ഷണങ്ങൾ

കഠിനമായ വയറിളക്കം

പനി

വയറുവേദന

ഛർദ്ദി

ക്ഷീണം

രക്തം കലർന്ന മലവിസർജനം

സ്വീകരിക്കേണ്ട മുൻകരുതലുകൾ

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

ഭക്ഷണത്തിന് മുമ്പും ശൗചാലയം ഉപയോഗിച്ച ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക

വ്യക്തിശുചിത്വം കർശനമായി പാലിക്കുക

പഴകിയതോ മൂടിവെക്കാത്തതോ ആയ ഭക്ഷണം ഒഴിവാക്കുക

ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക

രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കുക

കുടിവെള്ള സ്രോതസുകൾ ആവശ്യമായ രീതിയിൽ ക്ലോറിനേറ്റ് ചെയ്യുക

വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കാതിരിക്കുക

രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം സാധാരണയായി 2 മുതൽ 7 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ചിലരിൽ ലക്ഷണങ്ങൾ ദീർഘകാലം തുടരാനോ പ്രകടമാകാതിരിക്കാനോ സാധ്യതയുണ്ട്. പനി, രക്തം കലർന്ന മലവിസർജനം, കടുത്ത നിർജ്ജലീകരണം, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. അതോടൊപ്പം ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയ ദ്രാവകങ്ങൾ ആവശ്യത്തിന് കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും