ശശി തരൂരിനെ കുറിച്ച് ഒ. രാജഗോപാല്‍ പറഞ്ഞത് സത്യമാണെന്ന് വി.ഡി. സതീശന്‍

  1. Home
  2. Kerala

ശശി തരൂരിനെ കുറിച്ച് ഒ. രാജഗോപാല്‍ പറഞ്ഞത് സത്യമാണെന്ന് വി.ഡി. സതീശന്‍

vd satheeshan


ശശി തരൂരിനെ കുറിച്ച് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞത് സത്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശശി തരൂര്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ജനപ്രതിനിധിയാണ്. കഴിഞ്ഞ തവണ വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിക്കും. ആ യാഥാര്‍ത്ഥ്യം ബി.ജെ.പിയുടെ സമുന്നത നേതാക്കള്‍ക്ക് പോലും മനസിലായെന്നതില്‍ സന്തോഷമുണ്ട്.

കേരളത്തില്‍ ബി.ജെ.പി ഒരിക്കലും വിജയിക്കില്ല. ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് ഞങ്ങള്‍ അനുവദിക്കില്ല. തൃശൂരില്‍ കഴിഞ്ഞ തവണ ടി.എന്‍ പ്രതാപന്‍ വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരില്‍ ചവിട്ടിയാണ് പ്രധാനമന്ത്രി കേരളത്തില്‍ വന്ന് നാരീശക്തിയെ കുറിച്ച് പറഞ്ഞത്. നാട് മുഴുവന്‍ സ്ത്രീകള്‍ വേട്ടയാടപ്പെടുകയാണ്. ഇതെല്ലാം ബി.ജെ.പിയുടെ നാടകമാണ്. ഇതൊന്നും മതേതര കേരളത്തില്‍ വിലപ്പോകില്ലെന്നും സതീശന്‍ പറഞ്ഞു.