അച്ഛന്റെ പേര് പറയുന്നതിൽ എന്താണ് തെറ്റ് ;മുഖ്യമന്ത്രി വി.ഡി. സതീശൻ

  1. Home
  2. Kerala

അച്ഛന്റെ പേര് പറയുന്നതിൽ എന്താണ് തെറ്റ് ;മുഖ്യമന്ത്രി വി.ഡി. സതീശൻ

image


നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്റെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്കിടെ അച്ഛന്റെ പേര് പരാമർശിച്ചതിൽ എന്താണ് തെറ്റ് എന്ന് അദ്ദേഹം ചോദിച്ചു. അത് സ്വാഭാവികമായ കാര്യമാണെന്നും പാസ്‌പോർട്ട് ഉൾപ്പെടെ ഔദ്യോഗിക രേഖകളിൽ ഇത്തരം രീതിയിൽ പേരുകൾ രേഖപ്പെടുത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ മാതാപിതാക്കൾ നേരത്തെ തന്നെ മരണപ്പെട്ടതാണെന്നും അവരോടുള്ള സ്മരണ പുതുക്കുന്നതിനായാണ് അച്ഛന്റെ പേര് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.അച്ഛന്റെ പേര് പറഞ്ഞതുപോലെ അമ്മയുടെ പേരും ചേർത്ത് പറയാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അതിന് അവസരം ലഭിക്കാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളോടുള്ള സ്നേഹവും ആദരവുമാണ് ഇതിലൂടെ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിനിടെ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതിനെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി .ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചത് രാജ്ഭവനിൽനിന്നുള്ള നിർദേശം അനുസരിച്ചാണെന്നും താൻ വേദിയിൽ ഇരിക്കുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ദേശീയഗാനം മാത്രമാണ് ആലപിക്കാറുള്ളതെന്നും പാടിത്തുടങ്ങിയ സമയത്ത് അത് തടസ്സപ്പെടുത്താൻ കഴിയില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി