വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു; കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു

  1. Home
  2. Kerala

വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു; കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു

KAKKAYAM


വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താത്ക്കാലികമായി അടച്ചു.ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചത്. കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്‍റെ പ്രത്യേക സംഘം ഇന്ന് സ്ഥലത്തെത്തും. കാട്ടുപോത്തിനെ മാറ്റിയ ശേഷമാകും സഞ്ചാരികളെ ഇവിടേയ്ക്ക് വീണ്ടും പ്രവേശിപ്പിക്കുക. ശനിയാഴ്ച കക്കയം ഡാമിന് സമീപത്തുവച്ചാണ് രണ്ട് പേരെ കാട്ടുപോത്ത് ആക്രമിച്ചത്. എറണാകുളം ഇടപ്പള്ളി സ്വദേശി നീതു ജോസ്, മകള്‍ ആൻമരിയ(നാലര) ഒന്നരവയസുള്ള മകൻ എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ നീതുവിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.