നിലമ്പൂരിൽ വീണ്ടും കാട്ടാന ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം നിലമ്പൂരിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു.ഇതര സംസ്ഥാന തൊഴിലാളിയായ സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്.ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നു. കാട്ടാനയാക്രമണത്തിൽ ഈ വർഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിൽ ആറുപേർ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂർ വനമേഖലയിലാണ്.
