പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ആക്രമണം: കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്

  1. Home
  2. Kerala

പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ആക്രമണം: കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്

wild elephant attack


പത്തനംതിട്ട ജില്ലയിലെ മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം.കെഎസ്ഇബിയുടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഇന്ന് ഉച്ചയ്ക്ക് ഏകദേശം 1.30ഓടെ ബൈക്കിൽ ഓഫീസിലേക്ക് പോകുമ്പോൾ വേലുത്തോടിന് സമീപത്തായിരുന്നു ആക്രമണം ഉണ്ടായത്. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷൻ ഓഫീസിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചതെന്ന് വിവരം.
ആക്രമണത്തിൽ അദ്ദേഹത്തിന് കാലിന് ഒടിവും ശരീരമാസകലം പരിക്കുകളും സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.