കേരള-തമിഴ്നാട് അതിർത്തിയിൽ കാട്ടാന ആക്രമണം: കാഞ്ഞിരംപാറ സ്വദേശി മരണപ്പെട്ടു

  1. Home
  2. Kerala

കേരള-തമിഴ്നാട് അതിർത്തിയിൽ കാട്ടാന ആക്രമണം: കാഞ്ഞിരംപാറ സ്വദേശി മരണപ്പെട്ടു

wild elephant attack


കേരള-തമിഴ്നാട് അതിർത്തി നെയ്യാറ്റിൻകര വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാന ഒരാളെ കുത്തിക്കൊന്നു. കാഞ്ഞിരംപാറ സ്വദേശി രാജേഷ് ആണ് മരിച്ചത്.കൃഷിയിടത്തിലേക്ക് കാട്ടാനകൾ എത്തിയപ്പോൾ പ്രദേശവാസികൾ അവയെ വിരട്ടി ഓടിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് സമീപത്തെ പാറക്കെട്ടിലേക്ക് കയറി സുരക്ഷിതരാകുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. നെഞ്ചിലും വയറിലും ഗുരുതരമായി കുത്തേറ്റ രാജേഷ് സംഭവസ്ഥലത്ത് തന്നെമരണപ്പെട്ടു.പേണു പ്രദേശത്ത് നാലു കാട്ടാനകൾ ഇറങ്ങിയതായാണ് റിപ്പോർട്ട്. ഇതിൽ രണ്ടെണ്ണം കാടുകയറിയെങ്കിലും രണ്ടെണ്ണം ഇപ്പോഴും തമിഴ്നാട് അതിർത്തിയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവയെ കാടുകയറ്റാനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്.കാട്ടാന ആക്രമണത്തിൽ സമീപവാസിയായ കർഷകൻ രാജേന്ദ്രനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കുലശേഖരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വെള്ളറട പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.