കാട്ടാന ആക്രമണം; വയനാട്ടിൽ യുവാവിന് പരിക്ക്

  1. Home
  2. Kerala

കാട്ടാന ആക്രമണം; വയനാട്ടിൽ യുവാവിന് പരിക്ക്

image


വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമം ചുക്കാലിക്കുനി ഉന്നതിയിലെ മണിയ്ക്കാണ് പരിക്കേറ്റത്. കൃഷിയിടത്തിന് കാവൽ നിൽക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് സംഭവം.

കൃഷിയിടത്തിലെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാനയെ തുരത്താൻ പടക്കം പൊട്ടിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. കാലുകൾക്കും വാരിയെല്ലിനും പരിക്കേറ്റ മണിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്