പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത

  1. Home
  2. Kerala

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത

image


പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് കേരള സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സമസ്ത പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. പദ്ധതി വ്യാപക വിമർശനങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കിയ സാഹചര്യത്തിൽ പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നാണ് സമസ്തയുടെ ആവശ്യം.

കേന്ദ്ര സർക്കാരിന്റെ നിക്ഷിപ്ത താൽപര്യങ്ങൾ നടപ്പാക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുവെന്ന് സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം പറഞ്ഞു. അതിനാൽ പദ്ധതി തുടരുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ അറബിക് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല സ്ഥാപിക്കുക, ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമസ്ത പ്രതിനിധി സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.