'ഗർഭിണിയായപ്പോൾ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറി'; സി.ഐക്ക് സസ്‌പെൻഷൻ

  1. Home
  2. Kerala

'ഗർഭിണിയായപ്പോൾ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറി'; സി.ഐക്ക് സസ്‌പെൻഷൻ

ci


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പിന്മാറിയെന്ന യുവതിയുടെ പരാതിയെ തുടർന്ന് പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (DCRB) സി.ഐ ടി.കെ. വിനോദ് കൃഷ്ണനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് സി.ഐയും 28-കാരിയായ യുവതിയും ഒന്നിച്ച് താമസിച്ചിരുന്നതായും വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.

യുവതി ഗർഭിണിയായതോടെ വിനോദ് കൃഷ്ണൻ ബന്ധത്തിൽ നിന്നും വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശിനിയായ യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ തിരുവനന്തപുരം റേഞ്ച് ഐ.ജി ഡി.ഐ.ജിയുടെ ശുപാർശപ്രകാരമാണ് അടിയന്തര നടപടി സ്വീകരിച്ചത്. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നാണ് യുവതി നിലപാടെടുത്തതെങ്കിലും സംഭവത്തിൽ പോലീസ് വകുപ്പുതല അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.