അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയിൽ

  1. Home
  2. Kerala

അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയിൽ

angamaly death


അങ്കമാലിയിൽ ട്രെയിനിടിച്ച് ബന്ധുക്കളായ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശി വിസ്മയ, കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. രണ്ടുദിവസം മുമ്പ് കാണാതായ ഇവർക്കായി ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ശനിയാഴ്ച പുലർച്ചെ 1:45-ഓടെ അങ്കമാലിയിൽ തൃശ്ശൂർ ഭാഗത്തേക്കുള്ള ട്രെയിൻ കടന്നുപോയതിന് ശേഷമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

നാട്ടുകാർ ചേർന്ന് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഇവർ നാടുവിട്ടു വരാനുള്ള കാരണം വ്യക്തമായിട്ടില്ല.