മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു

  1. Home
  2. Kerala

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു

image


കോട്ടയം ചിങ്ങവനത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി. മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. യുവതി ഓടിച്ച കാർ ഒരു സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ യുവതി സ്‌കൂട്ടർ യാത്രികനെയും പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാരെയും ആക്രമിക്കുകയായിരുന്നു .ഇത്തിത്താനം സ്വദേശിയായ യുവതിക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്ത ശേഷം വിട്ടയച്ചു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്