പ്രതിശ്രുത വരന്റെ വേർപാട് താങ്ങാനാകാതെ യുവതി ജീവനൊടുക്കി

  1. Home
  2. Kerala

പ്രതിശ്രുത വരന്റെ വേർപാട് താങ്ങാനാകാതെ യുവതി ജീവനൊടുക്കി

image


പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ യുവതി ജീവനൊടുക്കി. കുമ്പള കിദൂർ കുണ്ടക്കേരടുക്കയിലെ ബി. ജയാനന്ദിന്റെ മകൾ പ്രഫുല്ല (26) ആണ് മരിച്ചത്.തമിഴ്‌നാട് സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ മണിയുമായാണ് പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ജൂണിന് ശേഷം വിവാഹം നടത്താനായിരുന്നു കുടുംബങ്ങളുടെ തീരുമാനം. ഒരു മാസം മുൻപാണ് മണി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഗുരുതരമായി പരുക്കേറ്റ മണി പത്ത് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞുവെങ്കിലും പിന്നീട് മരണപ്പെട്ടു. ഈ സംഭവം പ്രഫുല്ലയെ മാനസികമായി ഏറെ തളർത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഞായറാഴ്ച വൈകിട്ട് കുടുംബാംഗങ്ങൾ മറ്റൊരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയതിന് പിന്നാലെയാണ് പ്രഫുല്ല ജീവനൊടുക്കിയത്. മൃതദേഹത്തിനരികിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
മണിയുടെ വേർപാട് സഹിക്കാനാകുന്നില്ലെന്നും തന്റെ മൃതദേഹം മണിയുടെ സംസ്‌കാര സ്ഥലത്തിന് സമീപം സംസ്‌കരിക്കണമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.