യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം; ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
കാസർകോട് പാണലത്ത് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.മുഖത്തും കൈകളിലും നടപ്പാടുകളും കണ്ടെത്തി. ആത്മഹത്യാ ചെയ്ത ദിവസം യുവതിയെ മർദിച്ചിരുന്നുവെന്ന് ഭർത്താവ് കെഎ മുഹമ്മദ് ആദിൽ സമ്മതിച്ചതായും പോലീസ് അറിയിച്ചു.ആത്മഹത്യാപ്രേരണയും സ്ത്രീധന പീഡനവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ റിമാൻഡിലാണ്.ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടാണ് 24 കാരിയായ ഫാത്തിമത്ത് സുഫൈദ ആസിഡ് കുടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒരു വർഷം മുമ്പാണ് വിവാഹം നടന്നത്. തുടർന്ന് സ്വർണം ആവശ്യപ്പെട്ട് നിരന്തരം പീഡനം ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
