വിവാഹ വാർഷിക തലേന്ന് യുവതിയുടെ ആത്മഹത്യ; ഭർത്താവ് റിമാൻഡിൽ
വിവാഹ വാർഷിക തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. ചെങ്കള പാണലത്തെ ആദിലിന്റെ ഭാര്യ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്.ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഭർത്താവ് ആദിലിനെ അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുമ്പ് പ്രണയവിവാഹം ചെയ്ത ഇവർക്ക് മൂന്നു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ഉണ്ടായ തർക്കത്തിന് പിന്നാലെ സുഫൈദ വീട്ടുകാരെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തിയിരുന്നു.ബന്ധുക്കളുമായി പോകാൻ ശ്രമിക്കുന്നതിനിടെ തർക്കം ഉണ്ടായതോടെ യുവതി വീടിനകത്ത് സൂക്ഷിച്ചിരുന്നു രാസലായനി കുടിച്ചെന്നാണ് വിവരം.ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
