തൃശൂരിലെ ലോഡ്ജിൽ യുവതി പ്രസവത്തിനിടെ മരിച്ചു; നവജാത ശിശുവും മരിച്ചു
തൃശ്ശൂരിലെ ലോഡ്ജില്‍ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. എടമുട്ടം സ്വദേശി ജ്യോതി (30) ആണ് മരിച്ചത്. തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള ലോഡ്ജിൽ ആണ് സംഭവം. 27-നാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ശനിയാഴ്ച മുറിയെടുത്ത യുവതി മൂന്ന് ദിവസമായിട്ടും പുറത്തിറങ്ങിയിരുന്നില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ യുവതിക്കൊപ്പം മുറിയെടുത്ത പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുമായി മുൻപരിചയമുണ്ടായിരുന്നുവെന്നും മുറിയെടുക്കാൻ സഹായിച്ചതാണെന്നും, കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് മരുന്ന് വാങ്ങി നൽകിയിരുന്നതായും, മറ്റൊന്നും തനിക്ക് അറിയില്ലെന്നും ഓട്ടോ ഡ്രൈവർ പോലീസിൽ മൊഴിനൽകി. മരിച്ച യുവതി വിവാഹ മോചിതയാണ്.സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു
