വനിതാ ഐഎഎസ് ഓഫീസറെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു; റവന്യൂ ഡിവിഷൻ ഓഫീസ് ക്ലർക്കിന് സസ്പെൻഷൻ

  1. Home
  2. Kerala

വനിതാ ഐഎഎസ് ഓഫീസറെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു; റവന്യൂ ഡിവിഷൻ ഓഫീസ് ക്ലർക്കിന് സസ്പെൻഷൻ

suspended


റവന്യൂ ഡിവിഷൻ ഓഫീസ് ക്ലർക്ക് ആർ.പി സന്തോഷ് കുമാറിന് സസ്പെൻഷൻ.  ഐഎഎസ് ഉദ്യോഗസ്ഥയുടെ ഗുരുതര സ്വഭാവമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാത്രി വൈകി നിരവധി തവണ ശല്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥ സന്തോഷിന് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ വാട്‌സ്ആപ്പിൽ സന്ദേശം അയച്ചു. ലൈം​ഗിക പീഡന പരിധിയിൽ വരുന്നതാണ് പരാതിയെന്ന് വകുപ്പുതല അന്വേഷണത്തിലും കണ്ടെത്തിയതോടെയാണ് സന്തോഷിനെ സസ്പെൻ്റ് ചെയ്തത്. ഉദ്യോഗസ്ഥ ചൊവ്വാഴ്ചയാണ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്.