ആറ്റിങ്ങലില്‍ മകനെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി; കുട്ടി മരിച്ചു, യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു

  1. Home
  2. Kerala

ആറ്റിങ്ങലില്‍ മകനെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി; കുട്ടി മരിച്ചു, യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു

Attingal death


ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുഞ്ഞിനേയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മാമം കുന്നുംപുറത്ത് രേവതിയില്‍ രമ്യയാണ് മകന്‍ അഭിദേവുമായി ഇന്ന് രാവിലെ 10 മണിയോടെ കിണറ്റില്‍ ചാടിയത്. കുട്ടി മരിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ രമ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 
രമ്യ താമസിക്കുന്ന വാടകവീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഇവർ ചാടിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി രണ്ടുപേരെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്ക് കുട്ടി മരിച്ചിരുന്നു. സംഭവത്തിൽ ഭര്‍ത്താവ് രാജേഷിനെ ആറ്റിങ്ങല്‍ പോലീസ് ചോദ്യം ചെയ്തു.